രജനീകാന്ത് മാപ്പ് പറഞ്ഞു

വേദാന്ത കമ്പനിയുടെ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നതിനിടെ 13 പേരെ വെടിവച്ച് കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച തമിഴ് താരം രജനീകാന്ത്, പ്രതിഷേധം രൂക്ഷമായതോടെ മാപ്പ് പറഞ്ഞു.
ആരെയും വേദനപ്പിക്കാൻ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഏതെങ്കിലും മാധ്യമപ്രവർത്തകരെ തൻറെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും രജനീകാന്ത് പറഞ്ഞു. തൂത്തുക്കുടി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് രജനീകാന്ത് പൊലീസിനെ ന്യായീകരിച്ചും സമരക്കാരെ തള്ളിപ്പറഞ്ഞും വിവാദ പ്രസ്താവന നടത്തിയത്. ഇതേത്തുടർന്ന് രജനീകാന്തിനെതിരെ വൻ പ്രതിഷേധം ഉയർന്നുവന്നിരുന്നു.
സാമൂഹ്യ ദ്രോഹികളാണ് ആക്രമണം നടത്തിയതെന്നും എല്ലാത്തിനും സമരം നടത്തിയാൽ തമിഴ്‌നാട് ചുടുകാടാവുമെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൂത്തുകുടിയിലെ പൊലീസ് ആക്രമണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടായിരുന്നു രജനീകാന്തിൻറെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here