Advertisement

അതെ, ഞങ്ങൾ പ്രണയത്തിലാണ്; പ്രണയം വെളിപ്പെടുത്തി റൺബീർ

June 1, 2018
1 minute Read

ബോളിവുഡ് സൂപ്പർ താരങ്ങളായ റൺബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ കുറച്ചുകാലങ്ങളായി പുറത്തുവരികയാണ്. എന്നാൽ ഒരു കൂട്ടം ഇത് വെറും ഗോസിപ്പാണെന്ന് പറയുമ്പോൾ മറ്റൊരുകൂട്ടം ഇരുവരും പ്രണയത്തിലാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ്. ഇപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി റൺബീർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ജിക്യു മാഗസിനു നൽകിയ അഭിമുഖത്തിലാണ് രൺബീർ ആലിയയുമായുള്ള തൻറെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

‘അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാൻ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നൽകുന്നത്’ ആലിയയെക്കുറിച്ച് റൺബീർ പറയുന്നു. പ്രണയത്തിലായിരിക്കുകയെന്നത് വളരെ സുന്ദരമായ ഒരു അനുഭവമാണ്.
തനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാൻ താത്പര്യമില്ലെന്നും റൺബീർ പറഞ്ഞു.

സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തായത്. പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top