തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്
തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഐഎസ്ആർഒ ഉദ്യോഗസ്ഥയാണ് ഇത്തവണ തട്ടിപ്പിനിരയായത്. 56,000 രൂപയാണ് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത്.
എടിഎം കാർഡുപയോഗിച്ച് ആറു തവണയായി പണം പിൻവലിച്ചെന്ന സന്ദേശമാണ് യുവതിക്ക് ലഭിച്ചത്. തലസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ മൂന്നാമത്തെ എടിഎം തട്ടിപ്പാണിത്.
സേലം ശിവജിപുരത്തെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് ബാങ്ക് സ്റ്റേറ്റ്‌മെൻറ് പരിശോധിച്ചതിൽ നിന്ന് വ്യക്തമാവുകയും ചെയ്തു. നെട്ടയം എസ്ബിഐ ശാഖയിലാണ് യുവതിയുടെ അക്കൗണ്ട്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here