Advertisement

ഐപിഎല്‍ വാതുവെയ്പ്; അര്‍ബാസ് ഖാന്‍ കുറ്റക്കാരന്‍

June 2, 2018
0 minutes Read

ഐപിഎല്‍ വാതുവെയ്പില്‍ കുറ്റം സമ്മതിച്ച് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍. ഇന്ന് രാവിലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ ആറുവര്‍ഷമായി വാതുവെയ്പിന്റെ ഭാഗമാണെന്ന് അര്‍ബാസ് തുറന്നുപറഞ്ഞത്. ബോളിവുഡ് താരരാജാവ് സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ് ഖാന്‍.

നേരത്തെ വാതുവെയ്പ് സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളായ സോനു ജലന്‍ ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ബാസിന്റെ പങ്ക് പുറത്തുവരുന്നത്. വാതുവെയ്പുമായി ബന്ധപ്പെട്ട് 2.80 കോടി രൂപ ഇതുവരെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അര്‍ബാസ് സമ്മതിച്ചു.

അന്വേഷണത്തില്‍ സോനുവും അര്‍ബാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് താനെ പൊലീസ് കഴിഞ്ഞ ദിവസം താരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് തരാനുള്ള പണത്തെ ചോല്ലി അര്‍ബാസുമായി താന്‍ തെറ്റിയെന്നും, പണം തന്നില്ലെങ്കില്‍ വാതുവെയ്പില്‍ പങ്കുള്ള വിവരം പൊലീസില്‍ അറിയിക്കുമെന്ന് അര്‍ബാസിനെ ഭീഷണിപ്പെടുത്തിയിരുന്നതായും സോനു മൊഴിയില്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top