കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. മുരളീധരന്‍

k muraleedharan

പ്രവര്‍ത്തന ശൈലിയില്‍ പാര്‍ട്ടി ഒന്നടങ്കം മാറ്റം വരുത്തിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ തോല്‍വി ഭാവിയിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാന നേതൃത്വം പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നും ഇല്ലെങ്കില്‍ അത് പാര്‍ട്ടിയെ തളര്‍ത്തുമെന്നും മുരളീധരന്‍ പറഞ്ഞു. മുതില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി മുരളീധരന്‍ കൂടിക്കാഴ്ച നടത്തുകയാണ്. ചെങ്ങന്നൂര്‍ തോല്‍വിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കെ. മുരളീധരനും രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ വലിയ അഴിച്ചുപണി ഉടന്‍ നടത്താനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top