നിപ വൈറസ് ബാധ; മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടി

നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ സ്കൂളുകളും കോളജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. ദുരന്ത നിവാരണ നിയമപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറത്തും വയനാട്ടിലും ആറിനും കോഴിക്കോട് ജില്ലയിൽ അഞ്ചിനും സ്കൂളുകൾ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. കോഴിക്കോട് ജില്ലയിലും ജൂണ്‍ 12 മുതലാണ് സ്‌കൂളുകള്‍ തുറക്കുക. നിപയുടെ പശ്ചാത്തലത്തിൽ 16 വരെ പിഎസ് സി നടത്താനിരുന്ന എല്ലാ ഒഎംആർ പരീക്ഷകളും ഓണ്‍ലൈൻ പരീക്ഷകളും മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here