പറയാനുള്ളതെല്ലാം നാഗ്പൂരില്‍ പറയും; ആര്‍എസ്എസ് വിഷയത്തില്‍ പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് ആസ്ഥാനത്ത് സ്വയംസേവകരെ അബിസംബോധന ചെയ്യാനുള്ള തീരുമാനത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍ നാഗ്പൂരില്‍ പറയുമെന്ന് പ്രണബ് ഒരു ബംഗാളി ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എനിക്കെന്താണോ പറയാനുള്ളത് അത് ഞാൻ നാഗ്പൂരിൽ പറയും. എനിക്ക് ഒരുപാട് കത്തുകളും ഫോണ്‍വിളികളും ലഭിച്ചിട്ടുണ്ട്. ഒന്നിനോടും ഞാൻ പ്രതികരിച്ചിട്ടില്ല- ആനന്ദബസാർ പത്രികയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രണബ് പറഞ്ഞു. ഈ മാസം ഏഴിനാണ് പ്രണബ് നാഗ്പൂരിൽ പ്രസംഗിക്കുന്നത്. പ്രണബ് മുഖർജി ആർഎസ്എസ് ക്ഷണം സ്വീകരിച്ചതിൽ കോണ്‍ഗ്രസ് ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here