കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഉസ്മാന് നല്‍കൂ: ശാരദക്കുട്ടി

പി.ജെ. കുര്യന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഒഴിവുവരുന്ന കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന് നല്‍കണമെന്ന് എഴുത്തുക്കാരി ശാരദക്കുട്ടി. പതിവ് കോണ്‍ഗ്രസ് രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തയാണ് ഷാനിമോളെന്നും രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്ക് ലഭിച്ചാല്‍ അത് കോണ്‍ഗ്രസ്ചരിത്രത്തിന് വെണ്‍മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകുമെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിവേകത്തോടെയേ വാ തുറക്കൂ എന്നതാണ് ഷാനിമോള്‍ ഒസ്മാനില്‍ കാണാന്‍ കഴിയുന്ന മറ്റൊരു കഴിവെന്നും രാജ്യസഭാ സീറ്റ് ഷാനിക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് താനെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്ക് ഷാനിമോള്‍ ഒസ്മാനെ പരിഗണിക്കണമെന്ന് വിടി ബല്‍റാം എംഎല്‍എയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here