ഗാലറി നിറയും ഛേത്രിയുടെ സെഞ്ചുറി കാണാന്‍

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന രാജ്യത്തെ ഫുട്ബോള്‍ ആരാധകര്‍ സ്നേഹത്തോടെ കേട്ടു. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം കാണാന്‍ ആരാധകര്‍ ഓടിയെത്തും. മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഛേത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ഥന മാനിച്ചാണ് മത്സരം കാണാന്‍ ആളുകള്‍ ഓടിയെത്തുന്നത്.
ഇന്റർകോണ്ടിനന്റൽ കപ്പിലെ ഒഴിഞ്ഞ ഗാലറികൾ നിറക്കാൻ ആരാധകരോട് അഭ്യർഥിച്ച് സുനിൽ ഛേത്രി രംഗത്തെത്തിയിരുന്നു. ചീത്തവിളിക്കുകയോ വിമർശിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ സ്റ്റേഡിയത്തിൽവന്ന് ഒരു തവണയെങ്കിലും കളി കാണൂ എന്നായിരുന്നു ഛേത്രിയുടെ അഭ്യർഥന. ചൈനീസ് തായ്പേയിക്കെതിരെ നടന്ന മത്സരത്തിൽ ഒഴിഞ്ഞ ഗാലറിയായിരുന്നതിനാൽ മത്സരം കാണാനെത്തിയവർക്കു നന്ദി പറഞ്ഞാണു താരം സമൂഹമാധ്യമത്തിലെ വീഡിയോ ആരംഭിച്ചത്.
ഛേത്രിയുടെ വീഡിയോയ്ക്കു പിന്നാലെ രണ്ടുദിവസംകൊണ്ടു ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. 15000 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന സ്റ്റേഡിയമാണു മുംബൈയിലെ ഫുട്ബോൾ അരീനയിലേത്. കെനിയക്കെതിരെയാണ് ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരം.
ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍താരം സുനില്‍ ഛേത്രി തന്റെ 100-ാം രാജ്യന്താര മത്സരത്തിന് ബൂട്ടണിയുകയാണ് ഇന്നത്തെ മത്സരത്തില്‍. ഇന്ന് കളി കാണാനെത്തുന്ന ആരാധകര്‍ക്ക് പ്രിയപ്പെട്ട താരത്തിന്റെ 100-ാം മത്സരത്തിന് സാക്ഷികളാകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here