പെട്ടിക്കുള്ളിൽ പേടിപ്പിക്കുന്ന പാവയെന്ന് എട്ട് വയസ്സുകാരൻ; നോക്കിയപ്പോൾ ഇളയമകന്റെ മൃതദേഹം

വീടിനുമുകളിലെ പെട്ടിക്കുള്ളിൽ ഒരു പേടിപ്പിക്കുന്ന പാവയെന്ന് എട്ട് വയസ്സുകാരൻ; പെട്ടി നോക്കിയ വീട്ടുകാർ കണ്ടത് സ്വന്തം മകന്റെ മൃതദേഹം. ലക്‌നൗവിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
വീടിനുമുകളിലെ പെട്ടിക്കുള്ളിൽ ഒരു പേടിപ്പിക്കുന്ന പാവയെന്ന് എട്ട് വയസ്സുകാരൻ ആദ്യം പറഞ്ഞപ്പോൾ വീട്ടുകാരാരും അത് കാര്യമായി എടുത്തില്ല. എന്നാൽ കുട്ടി നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പാവയുടെ ഫോട്ടോയെടുത്തുകൊണ്ടുവരാൻ അവർ പറഞ്ഞത്. രക്തം ഉറഞ്ഞുപോകുന്ന കാഴ്ച്ചയിലേക്കാണ് അവൻ തങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് അവർ വിചാരിച്ചിരിച്ചില്ല. ആ ദിവസം അങ്ങനെ കടന്നു പോയി.
തൊട്ടുടുത്ത ദിവസമാണ് ചിത്രം അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഒന്നര വർഷം മുമ്പ് കാണാതായ തങ്ങളുടെ പൊന്നുമോൻ ധരിച്ച യൂണിഫോമിൽ ഒരു നാലു വയസ്സുകാരന്റെ മൃതദേഹം ആയിരുന്നു പെട്ടിക്കുള്ളിൽ.
18 മാസം മുമ്പ് കാണാതായ നാലുവയസ്സുകാരൻ മുഹമ്മദ് സെയ്ദിന്റെ ദ്രവിച്ച മൃതശരീരമാണ് വീടിനു മുകളിലെ മരപ്പെട്ടിയിൽ നിന്ന് കണ്ടെടുത്തത്. 2016 ഡിസംബർ1നാണ് വീടിന് പുറത്ത കളിക്കുകയായിരുന്ന സെയ്ദിനെ കാണാതാവുന്നത്. കാണാതാവുമ്പോൾ ആ നാലുവയസ്സുകാരൻ സ്‌കൂൾ യൂണിഫോമിലായിരുന്നു. ബാർബർ ഷോപ്പ് നടത്തുന്ന പിതാവ് നാസർ മുഹമ്മദിന് മോചനദ്രവ്യം ആവശ്യപ്പെട്ട് പലരിൽ നിന്നും ഫോൺ കോളുകൾ ലഭിച്ചിരുന്നു. എന്നാൽ തട്ടിക്കൊണ്ടു പോയവരെന്ന് ആരോപിച്ച് ഇർഫാൻ അഫ്താബ് എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കുട്ടിയെ ഇതുവരെയും കണ്ടെത്തികൊടുക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.
അയൽവാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി. സെയ്ദിനെ കാണാതാവുന്നതിന് ഒരു മാസം മുമ്പ് തനിക്ക് ഒരു ബന്ധു തന്നതാണ് പെട്ടിയെന്നാണ് അയൽവാസി മൊമീൻ പറയുന്നത്. അന്ന് മുതൽ പെട്ടി പൂട്ടിയിട്ടായിരുന്നു. അതിനിടെ ഒരിക്കൽ പോലും പെട്ടി തുറക്കേണ്ട ആവശ്യം വന്നില്ലായിരുന്നുവെന്നും മൊമീൻ പറഞ്ഞു.
രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളിൽ ചുരുണ്ടി കൂടിയ നിലയിലായിരുന്നു ബാലന്റെ മൃതദേഹം. കാണാതായപ്പോൽ ധരിച്ച അതേ വസ്ത്രം തന്നെയായിരുന്നു
മൃതദേഹത്തിനും. എന്നിരുന്നാലും ഡിഎൻഎ പരിശോധന ഫലം വന്നാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ.
four year old boy found in wooden chest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here