Advertisement

പ്രമുഖ അഭിഭാഷകനും മുൻ ഡിജിപിയുമായ പിജി തമ്പിയുടെ സംസ്‌കാരം നാളെ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും

June 4, 2018
0 minutes Read
pg thampi to be cremated tomorrow

പ്രമുഖ അഭിഭാഷകനും മുൻ ഡിജിപിയുമായ പിജി തമ്പിയുടെ സംസ്‌കാരം നാളെ. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിലാണ് സംസ്‌കാരം.

കേരളത്തിലെ മുൻ ഡിജിപി എന്ന നിലയിൽ അദ്ദേഹത്തിനെ സംസ്ഥാനം ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും. ശേഷം ആലപ്പുഴ ബാർ അസോസിയനിൽ പൊതുദർശനത്തിനുവെക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ആലപ്പുഴ ചാത്തനോട് ശ്മശാനത്തിലാണ് സംസ്‌കാരം.

ഒട്ടേറെ പ്രമാദമായ ക്രിമിനൽ കേസുകളിൽ അഭിഭാഷകനായിരുന്നു പിജി തമ്പി. ഹരിപ്പാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുമുണ്ട്. ബാർ കൗൺസിൽ ചെയർമാൻ, ബാർ ഫെഡറേഷൻ പ്രസിഡൻറ്, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡൻറ്, ബാർ കൗൺസിൽ ചെയർമാൻ, ബാർ ഫെഡറേഷൻ പ്രസിഡൻറ്, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡൻറ്, ലോയേഴ്‌സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹരിപ്പാട് കളരിക്കൽ പരേതരായ പി. കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനാണ് പിജി തമ്പി. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, പ്രസന്നവദനൻ തമ്പി, തുളസിഭായി, പരേതനായ നോവലിസ്റ്റ് പി.വി തമ്പി എന്നിവർ സഹോദരങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top