പി.ജെ. കുര്യനെ യുവാക്കള്‍ എതിര്‍ക്കുന്നത് സ്ഥാനമോഹത്താല്‍: വയലാര്‍ രവി

പി.ജെ. കുര്യനു വീണ്ടും രാജ്യസഭാ സീറ്റ് നൽകുന്നനെതിരെ യുവനേതാക്കൾ രംഗത്തെത്തിയതു സ്ഥാനം മോഹിച്ചെന്നു കോണ്‍ഗ്രസ് നേതാവ് വയലാർ രവി. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യനെന്നും ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി പറഞ്ഞു.
പിജെ കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യൻ. ഞങ്ങൾ ആരും അധികാരം വേണമെന്ന് വാശിപിടിക്കുന്നവരല്ല. വൃദ്ധരാകുമെന്ന് ചെറുപ്പക്കാർ ഓർക്കണം. മുതിർന്ന നേതാക്കളാണു പാർട്ടിയുടെ കരുത്ത്. ചെറുപ്പക്കാർ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടതെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി. ഇതിലും വലിയ ഗ്രൂപ്പുകൾ എഴുപതുകളിൽ ഉണ്ടായിട്ടുണ്ടെന്നും ഗ്രൂപ്പല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി വ്യക്തമാക്കി.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ. കുര്യനെ തന്നെ വീണ്ടും പരിഗണിക്കുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ യുവാക്കളായ എംഎല്‍എമാര്‍ പരസ്യമായി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വയലാര്‍ രവിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here