കെവിൻ വധക്കേസുമായി ബന്ധമില്ല : രഹ്ന

കെവിൻ ജോസഫിന്റെ ദുരഭിമാനക്കൊലക്കുമായി ബന്ധപ്പെട്ട കേസിൽ വധു നീനു ചാക്കോയുടെ മാതാവ് രഹ്ന ചാക്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. കെവിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താൻ
കേസിൽ പ്രതിയല്ലന്നും രഹ്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .പൊലീസ് തന്നെ അന്വേഷിക്കുന്നതായും പ്രതിയാക്കുമെന്നും മാധ്യമ വാർത്തകളുണ്ടെന്നും ഹർജിയിൽ പറയുന്നു.
കേസിൽ രഹ്നയുടെ മകനും ഒന്നാം പ്രതിയുമായ സാനു ചാക്കോയും രഹ്നയുടെ ഭർത്താവ് ചാക്കോയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് . ചാക്കോ കേന്നിൽ അഞ്ചാം പ്രതിയാണ് . കേസിൽ ഇതുവരെ
ഏഴു പേർ അറസ്റ്റിലായിട്ടുണ്ട് .രഹ്ന തമിഴ് നാട്ടിൽ ഒളിവിലാണെന്നാണ് റിപ്പാർട്ട്.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗുഡാലോചനയിൽ രഹ്നക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ
കണ്ടെത്തൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here