തീയറ്ററുടമയെ അറസ്റ്റ് ചെയ്ത സംഭവം; ഫിയോക് പ്രതിഷേധവുമായി രംഗത്ത്

moitheen

എടപ്പാളിലെ പീഡനക്കേസ് പുറം ലോകത്തെ അറിയിച്ച  തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. അറസ്റ്റ് നിയമപരമല്ലെന്നാണ് തങ്ങൾക്ക് കിട്ടിയ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ഇ.സി.സതീശൻ എന്ന തീയറ്റർ ഉടമയ്ക്ക് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഫിയോക് എല്ലാ സഹായവും ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. സതീശനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

Loading...
Top