പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു

എഴുത്തുകാരനും മലയാള ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രൻ നായർ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഫാത്തിമ മാതാ കോളജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജ്, ചിറ്റൂർ ഗവണ്മെന്റ് കോളജ്, തലശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജ്, യൂണിവേഴ്സിറ്റി സായാഹ്ന കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.സംസ്കാരം നാളെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
ഭാഷാ, സാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1987ൽ യൂണിവേഴ്സിറ്റി കോളജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. കൊല്ലം ജില്ലയിലെ പന്മനയിൽ കുഞ്ചുനായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണു ജനനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here