കെവിൻ കേസ്; വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ച് വിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തര വകുപ്പ്

കെവിന്റെ കേസിൽ വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ച് വിടുന്നതിൽ നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ്.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്നാണ് സർക്കാറിന്റേയും നിലപാട്. ഇതിന്റെ നിയമസാധുത അന്വേഷിക്കാൻ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും നിർദേശിച്ചിരുന്നു.
ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ എംഎസ്. ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവർക്കെതിരെയാണ് നടപടി ഉണ്ടാകുക. കെവിനെ പിടിച്ച് കൊണ്ട് പോയത് അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നതിനും, കൈക്കൂലി വാങ്ങിയതിനും ഇവർ ഇപ്പോൾ സസ്പെൻഷനിലാണ്. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകും. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന പൊലീസ് വീഴ്ചകള്‍ പതിവായതോടെ പരിഹാരമെന്ന നിലയില്‍ കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഡിജിപിമാരുടെ യോഗത്തിൽ നിർദേശം വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here