കര്‍ഷക സമരം അഞ്ചാം ദിവസം ; ചര്‍ച്ചക്ക് തയ്യാറാവാതെ സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയത്തിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ 172 ഓളം കര്‍ഷക സംഘടനകള്‍ നടത്തി വരുന്ന കര്‍ഷക സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, മാന്യമായ താങ്ങുവില നിശ്ചയിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിനാണ് പ്രക്ഷോഭം ആരംഭിച്ചത്.
എന്നാല്‍ സമരം കൂടുതല്‍ ശക്തമായതോടെ പാല്‍, പഴം, പച്ചക്കറി തുടങ്ങിയവയുടെ വില ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിലക്കയറ്റം കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
എന്നാല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരക്കാരുമായി യാതൊരു ചര്‍ച്ചക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സമരം അനാവശ്യമാണെന്നും, കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം.
അതേ സമയം സമരം കൂടുതല്‍ ശക്തമാക്കാനാണ് രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ തീരുമാനം. സമാധാന പരമായാണ് സമരം നടത്തുന്നത് എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടികളേയും സമരം ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല എന്നും സമരക്കാര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here