ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ

പരിചരണത്തിനിടെ നിപാ വൈറസ് ബാധിച്ച് മരണമടഞ്ഞ് നേഴ്‌സ് ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ ജിം കാംപെൽ. ജിമ്മിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് മരിച്ച നേഴ്‌സ് ലിനി, ഗാസയിലെ റസാൻ അൽ നജാർ, ലൈബീരിയയിലെ സലോമി കർവ തുടങ്ങിവർക്ക് ആദരമർപ്പിച്ചത്.
നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെയാണ് രോഗം പിടിപെട്ട് ലിനി മരിക്കുന്നത്. ഗാസയിൽ സമരക്കാരായ പാലസ്തീനികളുടെ മുറിവിൽ മരുന്ന് പുരട്ടാനായി തെരുവിലൂടെ ഓടവെയാണ് ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് റസാൻ അൽ നജ്ജാർ മരിച്ചത്.
സലോമി കർവ ആഫ്രിക്കയിൽ എബോള വൈറസിനെതിരെ പോരാടിയ ധീര വനിത. എബോള രോഗബാധയിൽനിന്നു സ്വയം മുക്തി നേടിയാണ് എബോള പോരാട്ടത്തിനായി സലോമി മുന്നിട്ടിറങ്ങിയത്. എന്നാൽ പ്രസവാനന്തമുണ്ടായ സങ്കീർണതകളെ തുടർന്ന് 2017ൽ സലോമി മരിക്കുകയായിരുന്നു.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here