വിഴിഞ്ഞത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

വിഴിഞ്ഞം അടിമലത്തുറയിൽ ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമലത്തുറ ജൂബിലി നഗറിൽ പുറം പോക്കുപുരയിടത്തിൽ വിനിത ഹൗസിൽ പരേതനായ വിൻസന്റിന്റെയും നിർമ്മലയുടെയും മകൻ വിനുവിനെയാണ് ഇന്നലെ വൈകിട്ടേടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും മാസങ്ങളായി ഇയാൾ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലായിരുന്നതായി നാട്ടുകാർ പറയുന്നു. മാതാവിനൊപ്പമായിരുന്നു ഇയാളുടെ താമസം. കുറെ ദിവസം മുമ്പ് അമ്മ നിർമ്മലയെ ആക്രമിച്ചതിനെ തുടർന്ന് നിർമ്മല മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിന് ശേഷം ഇയാൾ വീട്ടിലൊറ്റക്കായിരുന്നു.
വിദേശത്തായിരുന്ന വിനു രണ്ട് വർഷം മുൻപാണ് നാട്ടിൽ എത്തിയത് . കഴിഞ്ഞ രണ്ടു ദിവസമായി യുവാവിനെ പുറത്തു കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ഇന്നലെ വൈകിട്ട്
കതക് തുറന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ തറയിൽ കാണപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here