മൂന്ന് സഹോദരിമായി ക്രൂരമായി പീഡിപ്പിച്ചു; ശേഷം കഴുത്തറുത്ത് കൊന്നു

ബിഹാറിലെ കതോരിയയിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മൂവരും ക്രൂരമായ ബലാത്സഗത്തിന് ഇരയായതായി സംശയിക്കുന്നുണ്ട്. വീട്ടിൽ മുതിർന്നവർ ഇല്ലാത്ത സമയത്താണ് അക്രമികൾ ക്രൂരകൃത്യം ചെയ്തത്.
കുട്ടികളുടെ മാതാവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. വീട്ടിനകത്ത് നിറയെ രക്തം തളം കെട്ടി നിന്നിരുന്നു. മൂന്നുപേരെയും കൊലപ്പെടുത്തിയ അക്രമികൾ പുറത്തുനിന്ന് വീട് പൂട്ടിയ ശേഷമാണ് രക്ഷപ്പെട്ടത്. തലസ്ഥാനമായ പട്‌നയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് കതോരിയ.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here