Advertisement

പോലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകം: വിഎസ്

June 6, 2018
0 minutes Read

പോലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സംസ്ഥനത്ത് അടിക്കടിയുണ്ടാകുന്ന പോലീസ് മര്‍ദനങ്ങളുടെ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.

മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് മേധാവികളുടെ ശ്രദ്ധയില്‍ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ല. ഇത്തരം ഉദ്യോഗസ്ഥരെ പോലീസ് സേനയില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. അതിന് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വിഎസ് തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top