എടത്തല പോലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ പങ്കെടുത്തെന്ന് ബസ് കത്തിക്കല്‍ പ്രതി

ആലുവ എടത്തല പോലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ പങ്കെടുത്തെന്ന് തുറന്ന് സമ്മതിച്ച് കളമശ്ശേരി ബസ് കത്തിക്കല്‍ പ്രതി. ബോംബ് ഇസ്മയില്‍ എന്ന ഇസ്മയിലാണ് ഇക്കാര്യം സമ്മതിച്ചത്. ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് സ്റ്റേഷന്‍ ഒരു സംഘം ആളുകള്‍ ഉപരോധിച്ചത്. പോലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ ബസ് കത്തിക്കല്‍ കേസിലെ പ്രതികള്‍ പങ്കെടുത്തുവെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ വ്യക്തമാക്കിയിരുന്നു.
എടത്തല സംഭവം ഉയര്‍ത്തി തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അടിയന്തരപ്രമേയത്തിന് അനുമതി തേടി വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. അടിയന്തര പ്രമേയത്തിന് മറുപടി പറയവെ പോലീസിന് തെറ്റ് പറ്റിയതായി അംഗീകരിച്ച മുഖ്യമന്ത്രി സംഭവത്തില്‍ ബസ് കത്തിക്കല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സഭയെ അറിയിച്ചു. ഉസ്മാനില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത് എന്നാല്‍ ഇവിടെ സാധാരണക്കാരെ പോലെ രോഷം തീര്‍ക്കുകയാണ് പോലീസ് ചെയ്തത്. കാറോടിച്ച പോലീസ് ഡ്രൈവറെ ഉസ്മാന്‍ മര്‍ദ്ദിച്ചതോടെയാണ് മറ്റുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച്ചസംഭവിച്ചു. അത് ശരിയായ നടപടിയായിരുന്നില്ല. തീവ്രവാദരീതിയിലുള്ള പ്രതിഷേധം സര്‍ക്കാര്‍ വകവച്ചു കൊടുക്കില്ല. തീവ്രവാദസ്വഭാവമുള്ളവര്‍ക്ക് കൈകാര്യം ചെയ്യാനുള്ളതല്ല പോലീസെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here