Advertisement

‘തെന്നിന്ത്യയുടെ അഭിനയ സരസ്വതി’; നടി സരോജ ദേവി (87) അന്തരിച്ചു

4 hours ago
3 minutes Read
Legendary South Indian Actres saroja devi passed away

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. (Legendary South Indian Actress saroja devi passed away)

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണിരുന്ന സരോജ ദേവിയെ ആരാധകര്‍ അഭിനയ സരസ്വതി, കന്നഡ പൈങ്കിളി മുതലായ പേരുകളിലാണ് വിളിച്ചിരുന്നത്. തന്റെ 17-ാം വയസുമുതല്‍ നാടക വേദികളില്‍ സജീവമായിരുന്ന സരോജ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1958ല്‍ എംജിആറിനൊപ്പം നാടോടി മന്നനില്‍ അഭിനയിച്ചപ്പോള്‍ മുതലാണ്. പിന്നീട് തമിഴ് സിനിമാ രംഗത്ത് സരോജ ദേവിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1960കളില്‍ സരോജ സിനിമകളില്‍ ധരിച്ചിരുന്ന സാരിയും ആഭരണങ്ങളും ഹെയര്‍ സ്‌റ്റൈലും തെന്നിന്ത്യയിലാകെ ട്രെന്‍ഡായി. വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായ സരോജത്തിന് എംജിആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ ടി രാമറാവു, രാജ്കുമാര്‍ തുടങ്ങിയവരുടെ കൂടെ അഭിനയിക്കാനായി.

Read Also: ‘മിസ്റ്റര്‍ പി ജെ കുര്യാ; കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം’; വിവാദ പ്രസ്താവനയില്‍ പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

53-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി അംഗം കൂടിയായിരുന്നു സരോജ ദേവി. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Story Highlights : Legendary South Indian Actress saroja devi passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top