പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി.ഈ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
ഉസ്മാന്‍ ആക്രമിച്ചെങ്കില്‍ ആയാള്‍ക്ക് എതിരെ കേസ് എടുക്കുകയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് താഴാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എടത്തല പോലീസ് സ്റ്റേഷനില്‍ പ്രശ്നം ഉണ്ടാക്കിയത് തീവ്രവാദ സ്വഭാവം ഉള്ളവരാണെന്നും മുഖ്യമന്ത്രി മന്ത്രിസഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സഭയില്‍ ശക്തമായ വാക്പോര് നടക്കുകയാണ്. ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തീവ്ര സ്വഭാവമുള്ള ചിലരാണ് ഇന്നലെ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച നടത്തിയതെന്നും, കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഉണ്ടായിരുന്ന ചിലരും മാര്‍ച്ചില്‍ ഉണ്ടായിരുന്നെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക്ക് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമ ലംഘനം ഉണ്ടായാല്‍ പോലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here