Advertisement

രാജ്യസഭാ സീറ്റില്‍ ‘പൊരിഞ്ഞ അടി’; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് മുസ്ലീം ലീഗും!!!

June 7, 2018
0 minutes Read

കേരളാ കോണ്‍ഗ്രസിന് യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് മുസ്ലീം ലീഗ്. യുഡിഎഫിന് ഉറപ്പുള്ള സീറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ടി വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മുസ്ലീം ലീഡ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മുന്നണിയില്‍ ആഭ്യന്തര കലാപത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാല്‍, സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടതില്ലെന്നും അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. കെ.എം. മാണിക്ക് സീറ്റ് നല്‍കരുതെന്ന് ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനും പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഹുലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നിര്‍ണായക തീരുമാനത്തിലേക്ക് മുന്നണിയെത്തുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top