Advertisement

എടപ്പാള്‍ പീഡനക്കേസ്; തിയറ്റര്‍ ഉടമ മുഖ്യസാക്ഷിയാകും

June 7, 2018
0 minutes Read
changaramkulam si arrested in connection with theater rape

എടപ്പാള്‍ പീഡനക്കേസില്‍ തിയറ്റര്‍ ഉടമ സതീശന്‍ മുഖ്യസാക്ഷിയാകും. തിയറ്റര്‍ ഉടമ സതീശനെതിരെയുള്ള കേസും പിന്‍വലിക്കാന്‍ തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശപ്രകാരമാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.

തിയേറ്റര്‍ ഉടമ തെളിവ് നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ത്തന്നെ അയാള്‍ക്കെതിരെ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ സതീശന്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മലപ്പുറം എടപ്പാളില്‍ തിയറ്ററില്‍ വച്ച് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പീഡനവിവരം അറിഞ്ഞിട്ടും അത് പോലീസിനെ അറിയിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പത്തിലേറെ തവണ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇതേ തുടര്‍ന്ന് നിയമസഭയിലടക്കം പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പ്രതിരോധത്തിലായതോടെ തിയറ്റര്‍ ഉടമയെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top