തീയറ്റര്‍ പീഡനം; തീയറ്റര്‍ ഉടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കും

തീയറ്റര്‍ പീഡനക്കേസില്‍ തീയറ്റര്‍ ഉടമ സതീശന് എതിരായ കേസ് പിന്‍വലിക്കും. സതീശനെ മുഖ്യസാക്ഷിയാക്കും.എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന്റെ ഉടമ സതീശനെ പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകി എന്ന് കാണിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. സതീശന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി അടക്കം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരമാണ് സതീശന് എതിരായ കേസ് പിന്‍വലിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം എസ്പിയ്കക്ക് നല്‍കിയിട്ടുണ്ട്. സതീശന്റെ മേല്‍ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി.
ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിയെയും മകളെയും കൊണ്ട് ആഡംബര കാറില്‍ തിയേറ്ററിലെത്തിയ മൊയ്തീന് കുട്ടി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യം തിയേറ്റര്‍ ജീവനക്കാര്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
govinda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here