സൂപ്പർ എക്‌സ്പ്രസ് ബസുകളിൽ നിന്ന് യാത്ര ചെയ്യാം; കേരള മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്തു

കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ് സർവിസുകളായ സൂപ്പർഫാസ്റ്റ്, സൂപ്പർ എക്‌സ്പ്രസ് ബസുകളിൽ ഇനി മുതൽ യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാം. സൂപ്പർ ക്ലാസ് സർവിസുകളിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത് വിലക്കി ഹൈകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ്
കേരള മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്ത് ഇതിനായി അനുമതി നൽകിയത്.
സൂപ്പർ ക്ലാസ് ബസുകളിൽ സീറ്റിൻറെ ശേഷി അനുസരിച്ചുള്ള യാത്രക്കാരെയെ അനുവദിക്കാവൂവെന്നാണ് മോട്ടോർവാഹന ചട്ടത്തിൽ പറഞ്ഞിരുന്നത്. ഇതിൽ സൂപ്പർ ക്ലാസ് എന്ന നിർവചനത്തിൽനിന്ന് സൂപ്പർഫാസ്റ്റ്, എക്‌സ്പ്രസ് സർവിസുകളെ ഒഴിവാക്കിയാണ് പുതിയ ഭേദഗതി. ദീർഘദൂരപാതകളിലെ വോൾവോ, സ്‌കാനിയ മൾട്ടി ആക്‌സിൽ ബസുകൾ മാത്രമേ സൂപ്പർക്ലാസ് വിഭാഗത്തിൽ ഉൾപ്പെടൂ. ഇവയിൽ സീറ്റിനെക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റാറില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here