Advertisement

ജോസ് കെ മാണി തന്നെ !

June 8, 2018
Google News 0 minutes Read
Jose K Mani

രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവും എംപിയുമായ ജോസ് കെ.മാണി തന്നെ മത്സരിക്കും. നിലവിൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ എം പിയാണ് ജോസ് കെ മാണി. പാലായിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം.

ലോക്‌സഭയിൽ എം പി എന്ന നിലയിൽ കാലാവധി ഇനിയും അവസാനിച്ചിട്ടില്ലാത്ത ജോസ് കെ മാണി ഇപ്പോൾ രാജ്യസഭയിലേക്ക് പോകുന്നത് സുരക്ഷിതനാകുന്നതിനാണ് എന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത എതിർപ്പ് നേരിടുന്ന ജോസ് കെ മാണി 2019 ൽ വരുന്ന തെരഞ്ഞെടുപ്പിൽ ജയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന ഒറ്റ ഭീതിയിലാണ് രാജ്യസഭാ എന്ന സുരക്ഷയിൽ അഭയം തേടുന്നത് എന്നും രാഷ്ട്രീയമായി വിലയിരുത്തപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here