Advertisement

കാറ്റില്‍ മേല്‍ക്കൂരയോടൊപ്പം തൊട്ടിലും പറന്നു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

June 10, 2018
1 minute Read
sheet

വെങ്ങാനൂരില്‍ ശക്തിയായ കാറ്റില്‍ പറന്നുയര്‍ന്ന മേല്‍ക്കൂരയോടൊപ്പം തൊട്ടിലും പറന്നു. തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.  ഇന്നലെ വൈകിട്ടാണ് സംഭവം.  വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപം ചരുവിളയിൽ കുമാർ -ഷീബ ദമ്പതികളുടെ  രണ്ടുമാസം മകൻ പ്രായമുള്ള വിനായക് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പൂര്‍ണ്ണമായും ഉയര്‍ന്ന് പൊന്തുകയായിരുന്നു. ഇതില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു തൊട്ടില്‍. പറന്ന് പൊങ്ങിയ ഷീറ്റ് തെങ്ങില്‍ തട്ടി നിന്നത് കൊണ്ടാണ് ആപത്ത് ഒഴിവായത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മയും സഹോദരങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. ഫാൻ , റ്റ്യൂബ് ലെറ്റുകൾ ഉള്‍പ്പടെയാണ്  മേൽകൂര കാറ്റിൽ പറന്നത്. തെങ്ങില്‍ തടഞ്ഞിരുന്ന മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന തൊട്ടിലില്‍ നിന്ന് ഷീബ കുഞ്ഞിനെ എടുക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിൽ  എത്തിച്ചു. കുഞ്ഞിന് പരിക്കൊന്നുമില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയും ചെയ്തു.

sheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top