ട്രംപുമായുള്ള കൂടിക്കാഴ്ച; ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്ക- ഉത്തരകൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൊവ്വാഴ്ചയാണ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വര്‍ഷങ്ങള്‍ നീണ്ട ശത്രുത മറന്ന് സമാധാനത്തിന്റെ പാതയിലേക്ക് ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് ലോകം കരുതുന്നത്. അതിലാനാണ്, ഈ കൂടിക്കാഴ്ചയെ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച.
ചരിത്രത്തിൽ ആദ്യമായാണ് ഉത്തരകൊറിയൻ നേതാവ് അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്യോംഗ്യാംഗിൽ നിന്നു 4,000 കിലോമീറ്റർ സഞ്ചരിച്ച് കിമ്മിന്റെ വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഇതിനുമുന്‍പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനിൽ ബെയ്ജിംഗിലേക്കായിരുന്നു. ചാംഗി വിമാനത്താവളത്തിൽനിന്നും ഉൻ താമസിക്കുന്ന സെന്റ് റെഗീസ് ഹോട്ടലേക്ക് കനത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയത്. ഉച്ചകോടിയോട് അനുബന്ധിച്ച് സിംഗപ്പൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ട്രംപ് ഇന്ന് വൈകിട്ട് സിംഗപ്പൂരിലെത്തും. അതേസമയം ട്രംപ്-ഉൻ ഉച്ചകോടി റിപ്പോർട്ട് ചെയ്യാനായി 2,500 മാധ്യമ പ്രവർത്തകരാണ് സിംഗപ്പൂരിലെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here