പി.ജെ. കുര്യന്റെ പരാമര്‍ശത്തിന് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടെ: ഉമ്മന്‍ചാണ്ടി

രാജ്യസഭാ സീറ്റ് വിവാദത്തില്‍ തനിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുന്ന പി.ജെ. കുര്യന് മറുപടി നല്‍കി ഉമ്മന്‍ചാണ്ടി രംഗത്ത്. പിജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാരെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരുടേയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പിജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കുന്നത് നല്ല കാര്യം. രാഹുല്‍ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിന് മറുപടി പറയേണ്ടത് രാഹുല്‍ ഗാന്ധിയും കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് നന്നായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡിന് പരാതി നല്‍കുമ്പോള്‍ കാര്യങ്ങള്‍ എന്താണെന്ന് കുര്യന് മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യസഭാ സീറ്റ് പി.ജെ. കുര്യന് നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി രാഷ്ട്രീയം കളിച്ചുവെന്ന് കഴിഞ്ഞ ദിവസം പി.ജെ. കുര്യന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ യുവ എംഎല്‍എമാരെ രംഗത്തിറക്കി ഉമ്മന്‍ചാണ്ടി തനിക്കെതിരെ രാഷ്ട്രീയം കളിച്ചുവെന്നും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും പി.ജെ. കുര്യന്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here