‘കെപിസിസി ഓഫീസ് വില്‍പനയ്ക്ക്’; ആവശ്യമുള്ളവര്‍ മുസ്ലീം ലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ ബന്ധപ്പെടുക!!!

കെപിസിസി ഓഫീസ് വില്‍പനയ്ക്ക് കാണിച്ച് പ്രമുഖ വ്യാപാര സൈറ്റായ ഓഎല്‍എക്‌സില്‍ പരസ്യം. ഇന്ദിരാഭവന്‍ വേണ്ടവര്‍ മുസ്ലീം ലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ ബന്ധപ്പെടുക എന്നും പരസ്യത്തില്‍ പറയുന്നു. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതിനെതിരെയും മുസ്ലീം ലീഗ് ഈ വിഷയത്തില്‍ ചെലുത്തിയ സ്വാധീനത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തുവന്നിരുന്നു.
ഇന്ദിരാഭവന്‍ ആവശ്യമുള്ളവര്‍ കേരളാ കോണ്‍ഗ്രസിനേയോ ഇന്ത്യന്‍ നാഷണൽ മുസ്ലീംലീഗിനേയോ സമീപിക്കണമെന്നും ഡിസ്ക്രിപ്ക്ഷനിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഒഎൽഎക്സിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെട്ടിടം താമസയോഗ്യമാണെന്നും അണ്‍ഫർണിഷ്ഡ് ആണെന്നും പരസ്യത്തിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here