Advertisement

മരടില്‍ സ്ക്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു

June 11, 2018
0 minutes Read
day care

കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ച വണ്ടി ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു.  കാട്ടിത്തുറ ക്ഷേത്ര കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. പത്തോളം കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു. അഞ്ച് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലേ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.   നിയന്ത്രണം വിട്ട വണ്ടി കുളത്തിലേക്ക് മറിയുകയായിരുന്നു. കിഡ്സ് വേള്‍ഡ് എന്ന പ്ലേ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൂര്‍ണ്ണമായും അടച്ച് പൂട്ടിയ വണ്ടിയാണിത്. ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top