നിപയെ ചെറുക്കാന്‍ ഇവര്‍ നടത്തിയത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍; ആദരമര്‍പ്പിച്ച് നിപ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രി ടി.പി. രാമകൃഷ്ണന്‍, നഴ്‌സ് ലിനി, കോഴിക്കോട് കളക്ടര്‍ യു.വി. ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ശിവരാമന്‍ തുടങ്ങിയവര്‍ക്കെല്ലാം ആദരമര്‍പ്പിക്കുകയാണ് ഡോ. അനൂപ് കുമാര്‍ എ.എസ്. നിപ രോഗികളെ ആദ്യം ചികിത്സിച്ച ഡോക്ടറാണ് അനൂപ് കുമാര്‍. നിപ വൈറസ് ബാധയെ ഏറ്റവും കാര്യക്ഷമമായി നേരിടുകയും പ്രതിരോധിക്കുകയും ചെയ്ത സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജനങ്ങള്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ചും തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴി ഉദ്‌ബോധിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. അനൂപ് കുമാര്‍.
നിപ പൂര്‍ണമായി തുടച്ചുനീക്കിയെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നിപ വൈറസ് ബാധ പൂര്‍ണമായി തുടച്ചുനീക്കിയെന്ന സ്ഥിരീകരണത്തിന് പിന്നാലെ അതിനു വേണ്ടി 24 മണിക്കൂറും കര്‍മ്മനിരതരായവരെ ആദരിക്കുകയാണ് ഡോ. അനൂപ് കുമാര്‍ എ.എസ്. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നതാണ് ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. വിഷയം പഠിക്കുന്നതിലും മനസിലാക്കുന്നതിലുമുള്ള മന്ത്രി കെ.കെ. ശൈലജയുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തില്‍ മന്ത്രി അസാമാന്യ പക്വത കാണിച്ചുവെന്നും നിപ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച് സ്വന്തം നാട്ടുകാരുടെ രക്ഷക്കായി യുദ്ധഭൂമിയിലേക്കിറങ്ങിയെന്ന് ഡോ. അനൂപ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിപ ബാധിതരെ ചികിത്സിച്ചതിലൂടെ രോഗം ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനിയോടുള്ള കടപ്പാട് വാക്കുകള്‍ കൊണ്ട് തീര്‍ക്കാന്‍ സാധിക്കുന്നതല്ല എന്നും അനൂപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. അനൂപ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here