കെവിൻ കൊലപാതകം; പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി

കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം ഗാന്ധി നഗർ സ്റ്റേഷനിലെ രണ്ടു പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി .പൊലീസുകാരുടെ വിശദീകരണം തേടിയ കോടതി ഇരുവർക്കും അടിയന്തര നോട്ടീസയച്ചു.
പിടിച്ചു പറി, ഭീഷണിപ്പെടുത്തി തട്ടൽ എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകാരം കേസെടുത്തിട്ടും
ഇത് പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്‌ഐ ബിജു , ഡ്രൈവർ അജയകുമാർ എന്നിവർക്കാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത് .ക്വട്ടേഷൻ സംഘത്തെ രാത്രി വഴിയിൽ തടഞ്ഞ പൊലിസ് സംഘം കൈക്കൂലി വാങ്ങി അവരെ വിട്ടയച്ചുവെന്നാണ് പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here