Advertisement

ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപനം, യുവാവ് കാര്‍ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു

15 hours ago
1 minute Read
tcr

തൃശൂരില്‍ ബൈക്കിലെത്തിയ യുവാവ് കാര്‍ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു. ചെളിവെള്ളം തെറിപ്പിച്ചതിനാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.
തൃശൂര്‍ പന്നിത്തടം പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ആക്രമണം. സാമ്പ്രിക്കല്‍ സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കാര്‍ യാത്രികന് നെഞ്ചിലാണ് മുറിവേറ്റത്. ഇന്ന് ഏഴരയോടെയാണ് സംഭവം. കാര്‍ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സതേടി. പമ്പിലുണ്ടായിരുന്നവര്‍ പിടിച്ച് മാറ്റിയതിനാല്‍ കാര്‍ ഡ്രൈവര്‍ക്ക് വലിയരീതിയില്‍ പരുക്കേറ്റില്ല.

Story Highlights : Man attacked car passenger with scissors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top