Advertisement

നന്ദി, ഇന്ത്യ! ഞങ്ങളെ വിശ്വസിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും…; ഛേത്രിയുടെ ട്വീറ്റ്

June 11, 2018
8 minutes Read
sunil chethri

ഇന്റര്‍കോണ്ടിനെന്റല്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ രാജ്യത്തിന് നന്ദി പറഞ്ഞു. ഞങ്ങളെ വിശ്വസിച്ച, പ്രോത്സാഹിപ്പിച്ച ആരാധകര്‍ക്ക് ഈ വിജയം സമ്മാനിക്കുന്നുവെന്ന് ഛേത്രി ട്വിറ്ററില്‍ കുറിച്ചു.

നന്ദി ഇന്ത്യ! ഈ വിജയം ഞങ്ങളെ വിശ്വസിച്ച, ഞങ്ങള്‍ക്ക് വേണ്ടി ആര്‍പ്പുവിളിച്ച, വീട്ടിലിരുന്ന് കൈയ്യടിച്ച ആരാധകര്‍ക്കുള്ളതാണ്. കളിക്കാരും സ്റ്റാഫുകളും ഒരുമിച്ച് നിന്നു. ഇത് സന്തോഷിക്കാനുള്ള സമയമാണ്. നമ്മള്‍ വീണ്ടും ഒത്തുചേരും, കാരണം മുന്നോട്ടുള്ള പാത വളരെ ദൈര്‍ഘ്യമേറിയതാണ്, ഛേത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ കെനിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇരട്ടഗോളുകള്‍ നേടിയ സുനില്‍ ഛേത്രി തന്നെയായിരുന്നു കളിയിലെ താരവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top