ഉന്‍-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ട്രംപിന്റെ ഉപദേഷ്ടാവിന് ഹൃദയാഘാതം

കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്‌ലോയ്ക്ക് ഹൃദയാഘാതം. ഇരുവരുടേയും കൂടിക്കാഴ്ച ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ലാറിയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ലാറിയെ വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്‍ററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ജൂഡി കഡ്‌ലോയും ആശുപത്രിയിലുണ്ട്.
adviser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here