മുന്‍ മുഖ്യമന്ത്രിയും പത്‌നിയും രണ്ട് മക്കളും; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കേരളത്തിന്റെ ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെ. കരുണാകരനും പത്‌നി കല്യാണിക്കുട്ടിയമ്മയും മക്കളായ കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍ എന്നിവരുമടങ്ങുന്ന കുടുംബചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ കെ. കരുണാകരന്റെ രൂപം ഇന്നത്തെ കെ. മുരളീധരന്റെ രൂപവുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തന്റെ പതിവ് വേഷമായ ജുബ്ബായും മുണ്ടുമാണ് ലീഡര്‍ ധരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ലീഡറുടെ കുടുംബചിത്രം ഏറെ കൗതുകം നല്‍കുന്നതാണ്. മുന്‍ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ.കെ. നായനാര്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എഴുതിയ ഒരു കവിത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ലീഡറുടെ കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here