കോലഞ്ചേരി സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി

synthite

കോലഞ്ചേരി കടയിരുപ്പ് സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. ഇന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജുമെന്റ് തീരുമാനിച്ചത്. 11 ദിവസമായി നടക്കുന്ന തൊഴിലാളി സമരത്തെ ഒത്തുതീര്‍ക്കാനായി ലേബര്‍ കമ്മീഷ്ണറാണ് യോഗം വിളിച്ചത്. 10 ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മാനേജുമെന്റ് തയ്യാറായി. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ 17 ജീവനക്കാരില്‍ 3 പേരുടെ സ്ഥലമാറ്റം മാനേജുമെന്റ് ഒഴിവാക്കി. നാല് തൊഴിലാളികളെ കോയമ്പത്തൂരില്‍ നിന്ന് നാല് മാസത്തിനുള്ളില്‍ തിരിച്ചുകൊണ്ടുവരുമെന്ന് മാനേജുമെന്റ് അറിയിച്ചു. ബാക്കി പത്ത് ജീവനക്കാരെ വിരമിക്കല്‍ ഒഴിവ് വരുന്ന മുറയ്ക്ക് കോയമ്പത്തൂരില്‍ നിന്ന് തിരിച്ചുവിളിക്കുമെന്നും മാനേജുമെന്റ് ഉറപ്പ് നല്‍കി. മാനേജുമെന്റ് നല്‍കിയ ഉറപ്പുകളുടെ പുറത്താണ് സമരം ഒത്തുതീര്‍പ്പായിരിക്കുന്നത്. സമരം നടത്തിയിരുന്ന തൊഴിലാളികള്‍ നാളെ മുതല്‍ ജോലിക്ക് പ്രവേശിക്കും. തൊഴിലാളികളോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മാനേജുമെന്റ് ഉറപ്പ് നല്‍കി.

Loading...
Top