ഉരുള്‍പ്പൊട്ടലില്‍ മരണം മൂന്നായി

താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പുറത്തെടുത്ത രണ്ട് പേരുടേയും മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശിയായ ഒമ്പത് വയസ്സുകാരി ദില്‍നയും സഹോദരനേയുമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. പത്ത് പേര് കുടുങ്ങിക്കിടപ്പുണ്ട്. ഉരുള്‍പ്പൊട്ടലില്‍ നാല് വീടുകളാണ് ഇവിടെ തകര്‍ന്നത്. കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ അഞ്ച് പേരെയുമാണ് കാണാതായത്. ഇക്കൂട്ടത്തിലെ രണ്ട് പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കോഴിക്കോട് ആറ് ഭാഗത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറേറ്റില്‍ യോഗം ചേരുകയാണ്. മന്ത്രിമാരും റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here