Advertisement

‘പോലീസുകാരുടെ അടിമപണി’; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

June 15, 2018
0 minutes Read
Kerala Police

പോലീസിലെ ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ തന്റെ അധികാരത്തിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അടിമപണി ചെയ്യിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇവരുടെ വാഹനങ്ങളുടെ കണക്കും നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കും.

തിരുവനന്തപുരത്ത് ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ എഡിജിപി വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന പോലീസുകാരെ കൊണ്ട് അടിമപണി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുന്നത്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സു​കാ​രെ കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ നേ​ര​ത്തെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top