കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കശ്മീരില്‍ കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘റൈസിംഗ് കശ്‌മീര്‍’ പത്രത്തിന്റെ പത്രാധിപരുമായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന ഒരാളെ പൊലീസ് പിടികൂടി. ശ്രീനഗര്‍ സ്വദേശിയായ സുബൈര്‍ ഖ്വാദിരിയാണ് കസ്റ്റഡിയിലായത്. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇഫ്‌താര്‍ വിരുന്നിന് പോകാനായി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ഷുജാത് ബുഖാരി വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ബുഖാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു പേരടങ്ങുന്ന സംഘമാണ് ബുഖാരിയെ ആക്രമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here