എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പരാതി; പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്‍കിയ പോലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിക്തയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം, എഡിജിപിയുടെ മകള്‍ക്കെതിരെ തന്നെ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഗവാസ്‌കറും പരാതി നല്‍കിയിരുന്നു. ഗവാസ്‌കറുടെ പരാതിയില്‍ പോലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here