സുരക്ഷ ചുമതലയ്ക്ക് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി; രാജ്ഭവന് അതൃപ്തി

സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേര് സർക്കാർ വെട്ടിയതിൽ രാജ്ഭവന് അതൃപ്തി. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേരാണ് രാജ്‌ഭവൻ നിർദ്ദേശിച്ചിരുന്നത്.(Raj Bhavan unhappy with transfer order of police officers asked for security duties)
Read Also: ‘മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി; കേരള പൊലീസ് പ്രൊഫഷണൽ സേന’; DGP റവാഡ ചന്ദ്രശേഖർ
വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്ന ഇവരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്. രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ആറ് പേരെയും നിയോഗിച്ചത്. ഉത്തരവ് റദ്ദാക്കിയതോടെ ഉദ്യോഗസ്ഥർ നിലവിലെ ചുതലയിൽ തുടരും. എന്നാൽ ഉത്തരവ് റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഡിജിപിയുടെ സന്ദർശന വേളയിലാണ് പൊലീസുകാരുടെ പട്ടിക ഗവർണർ കൈമാറിയിരുന്നത്.
Story Highlights : Raj Bhavan unhappy with transfer order of police officers asked for security duties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here