Advertisement

കലാ രാജു കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ

9 hours ago
1 minute Read
kalaraju

കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കലാ രാജുവിന് വിജയം. സിപിഐഎമ്മിന്റെ വിമതയായിട്ടാണ് കല രാജു തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. യുഡിഎഫ് പിൻതുണയോടെയായിരുന്നു വിജയം. കലാ രാജു 13 വോട്ട് നേടിയപ്പോൾ മുൻ ചെയർപേഴ്സണും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വിജയ ശിവന് ലഭിച്ചത് 12 വോട്ട് മാത്രമാണ്. സ്വന്തന്ത്ര സ്ഥാനാർഥിയായ പി.ജി. സുനില്‍ കുമാറിന്റെ വോട്ടുകളും കലാ രാജുവിന്റെ വിജയത്തിന് സഹായിച്ചു.

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കലാ രാജു യു.ഡി.എഫ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു.ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് കൂത്താട്ടുകുളം നഗരസഭയിൽ ഭരണം നഷ്ടമായത്. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കുടുംബശ്രീ അംഗങ്ങൾ കലാ രാജുവിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ലോണെടുത്ത പണം തിരിച്ചടയ്ക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജനുവരി 18ന് യുഡിഫ് അവിശ്വാസ പ്രമേയത്തെ കലാ രാജു പിന്തുണയ്ക്കാൻ പോകുന്നു എന്നറിഞ്ഞ് നഗര മധ്യത്തിൽ നടന്ന നാടകീയ സംഭവങ്ങൾക്ക് തിരശ്ശീല വീഴുകയാണ്. ഉച്ചകഴിഞ്ഞ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും.

അതേസമയം, ഫലം അറിഞ്ഞതിന് തൊട്ടു പിന്നാലെ തന്നെ കൗൺസിൽ ഹാളിനകത്ത് എൽഡിഎഫിന്റെ പ്രതിഷേധം നടന്നു. മുൻ ചെയർപേഴ്സൺ അടക്കമുള്ളവരുടെ നേത്യത്വത്തിലാണ് പ്രതിഷേധം നടന്നത്. കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്നും കുതിരക്കച്ചവടമാണ് നടന്നതെന്നും എൽഡിഎഫ് ആരോപിച്ചു.

Story Highlights : Kala Raju Chairperson of Koothattukulam Municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top