‘ഇന്ത്യയുമായി പുതിയ ബന്ധം ആരംഭിച്ചു’; ചർച്ചയായി ഷി ജിൻപിങ്ങ് പ്രസിഡന്റ് ദ്രൗപതി മുർമുവിവിന് അയച്ച കത്ത്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സ്വകാര്യ കത്ത് ചർച്ചയാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാരയുദ്ധം ശക്തമാക്കിയപ്പോൾ, ഇന്ത്യയുമായി പുതിയ ബന്ധം ആരംഭിച്ചതായി കത്തിൽ ജിൻപിങ്ങ് സൂചിപ്പിക്കുന്നു. കത്ത് സ്ഥിരീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട്. ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷി ജിൻപിങ്ങിന്റെ കത്ത്.
ചൈനീസ് പ്രസിഡന്റ് കത്ത് പ്രസിഡന്റ് മുർമുവിനാണ് അയച്ചതെങ്കിലും സന്ദേശം ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപിന്റെ താരിഫ് ഭീഷണി, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിന് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന ട്രംപിൻ്റെ അവകാശവാദം, തുടർന്നുള്ള ചർച്ചകൾ ഇതിന് ശേഷമാണ് ഇന്ത്യയും ചൈനയും കൂടുതൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
ദീർഘകാല അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുതുക്കാൻ താൽപര്യമുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് അയച്ച കത്തിലുണ്ട്. നിലവിൽ ഇന്ത്യ-ചൈന ബന്ധങ്ങളിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കും. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിയിലെ നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തിയിരുന്നു.
ചൈനീസ് പൗരന്മാർക്ക് വർഷങ്ങളോളം നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ വീണ്ടും നൽകാൻ ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി നൽകാനുള്ളതാണ് ട്രംപിൻ്റെ താരിഫ് നയമെന്നും ഷി ജിൻപിങ്ങ് കത്തിൽ പറയുന്നുണ്ട്. ബ്രിക്സിനെ തകർക്കാൻ ട്രംപ് ആലോചിക്കുന്നതായും കത്തിൽ ആരോപിക്കുന്നുണ്ട്.
Story Highlights : Xi Jinping’s Secret Letter To President Murmu Rekindled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here