Advertisement

വോട്ട് ചോരിയോട് പ്രതികരിക്കാതെ കേരള CPIM: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കെട്ടടങ്ങി വോട്ട് കൊള്ള വിവാദം

11 hours ago
2 minutes Read

രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്ര രാജ്യത്താകമാനം വലിയ രാഷ്ട്രീയ ചർച്ചയായിരിക്കയാണ്. രാഹുൽ ഉന്നയിച്ച വോട്ട് കൊള്ള വിവാദത്തിൽ വ്യക്തമായ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മഷണർ തയ്യാറായിട്ടില്ല. കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിൽ രാജ്യത്തെ ബി ജെ പി വിരുദ്ധ പാർട്ടികളെല്ലാം പിന്തുണയുമായി എത്തുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിൽ രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുത്തിരുന്നു. ഇതോടെ രാഹുൽ നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് തമിഴ്നാട്ടിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്.

തെലങ്കാന, കർണ്ണാടക, കേരളം എന്നിവിടങ്ങളിലാണ് ബി ജെ പി വിരുദ്ധ സർക്കാരുകൾ ഉള്ളത്. ഇതിൽ കേരളത്തിൽ ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും കേരളത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. കോൺഗ്രസ് ഉയർത്തിയിരിക്കുന്ന രാജ്യത്തെ ഏറ്റവും ഗുരുതരമായ ആരോപണത്തിലാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നേറുന്നത്. സി പി ഐ എം കേന്ദ്രകമ്മിറ്റി രാഹുൽ ഗാന്ധി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും, രാജ്യത്തെ ഏക സി പി ഐ എം മുഖ്യമന്ത്രിയായ പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകാനും തയ്യാറായിട്ടില്ല.

പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലെതിരെ ഉയർന്ന ലൈംഗികാരോപണമാണ് കേരളത്തിൽ പ്രധാന ചർച്ചാ വിഷയം. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവച്ചൊഴിയണമെന്നാണ് സി പി ഐ എമ്മിന്റെ ആവശ്യം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതോടെ സി പി ഐ എം രാഹുൽ മാങ്കൂട്ടത്തിലുമായും കോൺഗ്രസുമായും കടുത്ത വിദ്വേഷത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ രാഹുലിനെതിരെ നീലപ്പെട്ടി വിവിദവും മറ്റും ഉയർത്തി മണ്ഡലത്തിൽ പ്രചാരണം നടത്തിയതും മറ്റും രാഷ്ട്രീയ വിദ്വേഷം വർധിക്കാൻ കാരണമായി.

ലൈംഗികാരോപണത്തിൽ അകപ്പെട്ട രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും എം എൽ എ സ്ഥാനം രാജിവെക്കാൻ തയ്യാറായിട്ടില്ല. രാഹുൽ വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് സി പി ഐ എമ്മിനെതിരെ ഉയർന്ന കത്തുവിവാദത്തിന് പെട്ടെന്ന് സമാപ്തിയുണ്ടായത്. പൊളിറ്റ് ബ്യൂറോയ്ക്ക് അയച്ച പരാതി ചോരുകയും അത് വിവാദ നായകനായ യു കെ മലയാളി രാജേഷ് കൃഷ്ണ കോടതിയിൽ നൽകിയ പരാതിയിൽ വന്നുവെന്ന ഗുരുതരമായ ആരോപണമാണ് രാഹുൽ വിഷയത്തിൽ തമസ്‌കരിക്കപ്പെട്ടത്.

ഇതോടൊപ്പം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പി ആദ്യമായി അക്കൗണ്ട് തുറന്ന തൃശ്ശൂരിലടക്കം കള്ളവോട്ട് ആരോപണം ഉയർന്നിരുന്നു. ബി ജെ പി നേതൃത്വത്തേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും കടുത്ത പ്രതിരോധത്തിലാക്കിയ കള്ളവോട്ട് ആരോപണവും പെട്ടെന്ന് കെട്ടടങ്ങി. രാഹുലിനെതിരെ ഉയർന്ന ആരോപണ കൊടുങ്കാറ്റിൽ എല്ലാം മാറിമറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ കേസെടുക്കാനുള്ള അന്വേഷണം ത്വരിഗതഗതിയിലാക്കിയിട്ടുണ്ട്. ഒപ്പം സംഘടനാ തിരഞ്ഞെടുപ്പിൽ ജയിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന ആരോപണത്തിലും ആഭ്യന്തര വകുപ്പ് ചൂടുപിടിച്ച അന്വേഷണത്തിലാണ്.

ആരോപണം ഉന്നയിച്ച സ്ത്രീകളിൽ നിന്നും പരാതി എഴുതി വാങ്ങിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. രാഹുലിനെതിരെ പരാതിയില്ലെന്നും ആരോപണങ്ങൾ മാത്രമാണെന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം. പരാതിയോ മൊഴിയോ ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലാവും. രാഹുലിനിതിരെ ഉയർന്ന ഗർഭഛിദ്ര ആരോപണവും, യുവതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ആയുധമാക്കുകയാണ് സി പി ഐ എം. കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയെന്നത് സി പി ഐ എമ്മിന്റെ പ്രധാന രാഷ്ട്രീയ നീക്കമായിരിക്കയാണ്.

ബി ജെ പി ഉപാധ്യക്ഷനു നേരേയും ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രധാന രാഷ്ട്രീയ ചർച്ചകളൊന്നും ഉയരുന്നില്ല. ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ എല്ലാം വിസ്മൃതിയിൽ ആണ്ടുവെന്നതാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗികാരോപണത്തിന്റെ അനന്തര ഫലം.

Story Highlights : Kerala CPIM not interested in Rahul Gandhi’s Vote Adhikar Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top