ബെംഗളൂരു–മംഗളൂരു റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും

ഓണക്കാല യാത്രാ തിരക്ക് പ്രമാണിച്ച് മംഗളൂരു- ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തും. നാളെ മുതൽ ബുക്കിംഗ് ആരംഭിക്കും. രാജ്യത്തെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 94 ഓളം സ്പെഷ്യൽ സർവീസുകൾ ആണ് റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്. കോഴിക്കോട്-പാലക്കാട്-ഈറോഡ് വഴിയാണ് ബെംഗളൂരുവിലേക്കുള്ള സര്‍വീസ്.
സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. നാളെ രാവിലെ എട്ടു മണി മുതൽ ബുക്കിംഗ് ആരംഭിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ് ഉള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിശോധിച്ച ശേഷം അനുവദിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
Story Highlights : Railway announce Onam special train on Bengaluru-Mangalore route
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here